1. രാജ്യത്തിന് പുറത്തുള്ള ദീര്‍ഘകാല താമസം (180 ദിവസ നിയമം):
ഏതെങ്കിലും ഒരു 12 മാസക്കാലയളവില്‍ തുടര്‍ച്ചയായി അല്ലെങ്കില്‍ മൊത്തം 180 ദിവസത്തിലധികം ബ്രിട്ടന് പുറത്ത് ചെലവഴിച്ചാല്‍ അത് ഐ.എല്‍.ആര് ലഭിക്കുന്നതിന് വിഘാതമാകും. അതുപോലെ, അഞ്ച് വര്‍ഷത്തെ മൊത്തം കാലാവയളവില് 548 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് വെളിയില്‍ ആയിരിക്കാനും പാടില്ല. ഒറ്റയടിക്ക് 184 ദിവസത്തിലധികം രാജ്യത്തിന് പുറത്തുപോകുന്നതും ഐ.എല്‍.ആര് തടസ്സപ്പെടുത്തും.
2. വിസ കാലാവധി കഴിഞ്ഞുള്ള താമസം:
നിലവിലുള്ള വിസ കാലാവധി കഴിഞ്ഞ ശേഷം 14 ദിവസത്തില്‍ കൂടുതല്‍ അനുമതിയില്ലാതെ യുകെയില്‍ തുടര്‍ന്നാല്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷ തള്ളപ്പെടും.
3. ക്രിമിനല്‍ കേസുകളും ജയില്‍വാസവും:
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായാല്‍ ഐ.എല്‍.ആര് ലഭിക്കില്ല എന്നത് ഉറപ്പാണ്. കോടതി ശിക്ഷ വിധിക്കുകയും അത് നിശ്ചിത കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്താല്‍ ആ ശിക്ഷ കണക്കിലെടുക്കില്ല. എന്നാല്‍, കുറഞ്ഞ കാലത്തേക്കാണെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുന്നതോ മറ്റ് തടവറകളില്‍ കഴിയുന്നതോ പെര്‍മനന്റ് റസിഡന്‍സിക്ക് തടസ്സമാണ്. അതേസമയം, ഫാമിലി ലൈഫ് അല്ലെങ്കില്‍ ൈ്രപവറ്റ് ലൈഫ് റൂട്ട് വഴി അപേക്ഷിക്കുന്നവര്‍ക്ക് 12 മാസമോ അതില്‍ കുറവോ തടവുശിക്ഷ ലഭിച്ചാല്‍ ചില ഇളവുകള്‍ ലഭ്യമായേക്കാം.
4. നാടുകടത്തല്‍ ഉത്തരവുകളും (Deportation Orders) എക്സ്ക്ളൂഷനും:
ഡിപ്പോര്‍ട്ടേഷന്‍ ഓര്‍ഡര്‍, എക്സ്ക്ളൂഷന്‍ ഓര്‍ഡര്‍ അല്ലെങ്കില്‍ എക്സ്ക്ളൂഷന്‍ ഡയറക്ഷന്‍ എന്നിവയ്ക്ക് വിധേയനാകുന്നത് സ്ഥിരതാമസത്തിനുള്ള അനുമതി തടയുന്ന മറ്റൊരു പ്രധാന കാരണമാണ്.
5. യുകെയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവുകള്‍:
1999~ലെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് അസൈലം ആക്ടിന്റെ സെക്ഷന്‍ 10 പ്രകാരം യുകെയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവുകള്‍ക്ക് വിധേയനാവുകയോ യുകെയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെടുകയോ ചെയ്യുന്നത് ഐ.എല്‍.ആര് അപേക്ഷയെ പ്രതികൂലമായി ബാധിക്കും.
6. സാധുവായ ഇമ്മിഗ്രേഷന്‍ അനുമതിയില്ലാതെയുള്ള താമസം:
സാധുവായ രേഖകളോ ഇമ്മിഗ്രേഷന്‍ അനുമതികളോ ഇല്ലാതെ യുകെയില്‍ തുടരുന്നത് അയോഗ്യതയാണ്. എങ്കിലും, നിയമവിരുദ്ധമായി താമസിച്ച വ്യക്തിക്ക് പിന്നീട് ചില ഇളവുകള്‍ പ്രകാരം അനുമതി ലഭിക്കുകയോ, ആ അനുമതി അവസാനിച്ചതിനു ശേഷം 14 ദിവസങ്ങള്‍ക്കുള്ളില്‍ എട്രി ക്ളിയറന്‍സിനായി അപേക്ഷിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ചില ഇളവുകള്‍ പ്രതീക്ഷിക്കാം.
7. അനുമതി നിഷേധിക്കപ്പെട്ട ശേഷമുള്ള സ്വമേധയാ ഉള്ള മടക്കം:
യുകെയില്‍ പ്രവേശിക്കുന്നതിനോ, തുടരുന്നതിനോ, സ്ഥിരതാമസമാക്കുന്നതിനോ ഉള്ള അനുമതി നിഷേധിക്കപ്പെട്ടതിന് ശേഷം, നിലവിലുള്ള അനുമതി ഇതിനകം അവസാനിച്ച ഘട്ടത്തില്‍ യുകെയില്‍ നിന്ന് സ്വമേധയാ തിരിച്ചുപോയ അപേക്ഷകരാണ് ഈ അവസാന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്കും ഐ.എല്‍.ആര് ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടാം.

Comments: